Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Lead

ടെ​ക്‌​സ്‌​റ്റൈ​ല്‍ ക​യ​റ്റു​മ​തി​യി​ല്‍ ഇ​ന്ത്യ​ക്ക് ക​​​രു​​​ത്തു​​​റ്റ മു​​​ന്നേ​​​റ്റം

പ​​​ര​​​വൂ​​​ര്‍: ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ലെ ക​​​ടു​​​ത്ത വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ​​​യും അ​​​മേ​​​രി​​​ക്ക​​​ന്‍ ഇ​​​റ​​​ക്കു​​​മ​​​തി തീ​​​രു​​​വ​​​യി​​​ലെ അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ങ്ങ​​​ളെ​​​യും അ​​​തി​​​ജീ​​​വി​​​ച്ച് ഇ​​​ന്ത്യ​​​ന്‍ ടെ​​​ക്സ്‌​​​റ്റൈ​​​ല്‍ (വ​​​സ്ത്ര) മേ​​​ഖ​​​ല​​​യ്ക്ക് ക​​​രു​​​ത്തു​​​റ്റ മു​​​ന്നേ​​​റ്റം. 2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷ​​​ത്തി​​​ല്‍ രാ​​​ജ്യ​​​ത്തെ ടെ​​​ക്സ്‌​​​റ്റൈ​​​ല്‍ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ല്‍ 2.1 ശ​​​ത​​​മാ​​​നം വ​​​ള​​​ര്‍​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ആ​​​കെ 3.16 ല​​​ക്ഷം കോ​​​ടി​​​യു​​​ടെ വ​​​രു​​​മാ​​​ന​​​മാ​​​ണ് ഈ ​​​മേ​​​ഖ​​​ല​​​യി​​​ലൂ​​​ടെ ഇ​​​ന്ത്യ നേ​​​ടി​​​യ​​​തെ​​​ന്ന് കേ​​​ന്ദ്ര ടെ​​​ക്സ്‌​​​റ്റൈ​​​ല്‍ മ​​​ന്ത്രാ​​​ല​​​യം പു​​​റ​​​ത്തു​​​വി​​​ട്ട ക​​​ണ​​​ക്കു​​​ക​​​ള്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

ക​​​യ​​​റ്റു​​​മ​​​തി വ​​​രു​​​മാ​​​ന​​​ത്തി​​​ല്‍ സിം​​​ഹ​​​ഭാ​​​ഗ​​​വും സം​​​ഭാ​​​വ​​​ന ചെ​​​യ്ത​​​ത് റെ​​​ഡി​​​മെ​​​യ്ഡ് വ​​​സ്ത്ര വി​​​ഭാ​​​ഗ​​​മാ​​​ണ്. മു​​​ന്‍ വ​​​ര്‍​ഷം 1,35,427 കോ​​​ടി​​​യാ​​​യി​​​രു​​​ന്ന ഈ ​​​വി​​​ഭാ​​​ഗ​​​ത്തി​​​ലെ വ​​​രു​​​മാ​​​നം ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം 1,39,349 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ര്‍​ന്നു. അ​​​മേ​​​രി​​​ക്ക​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ഡോണാ​​​ള്‍​ഡ് ട്രം​​​പ് പ്ര​​​ഖ്യാ​​​പി​​​ച്ച ഇ​​​ര​​​ട്ട തീ​​​രു​​​വ യു​​​എ​​​സ് വി​​​പ​​​ണി​​​യി​​​ലേ​​​യ്ക്കു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി​​​യെ ബാ​​​ധി​​​ച്ചെ​​​ങ്കി​​​ലും, മ​​​റ്റ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള വി​​​പ​​​ണി വൈ​​​വി​​​ധ്യ​​​വ​​​ത്ക​​​ര​​​ണ​​​മാ​​​ണ് ഇ​​​ന്ത്യ​​​യ്ക്ക് തു​​​ണ​​​യാ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം ലോ​​​ക​​​ത്തെ 120 രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​ണ് ഇ​​​ന്ത്യ വ​​​സ്ത്ര​​​ങ്ങ​​​ള്‍ ക​​​യ​​​റ്റി അ​​​യ​​​ച്ച​​​ത്. പ്ര​​​ധാ​​​ന വി​​​പ​​​ണി​​​ക​​​ളാ​​​യ യു​​​എ​​​ഇ (22.3%), യു​​​കെ (7.8%), ജ​​​ര്‍​മ​​​നി (9.9%), ജ​​​പ്പാ​​​ന്‍ (20.6%), ഈ​​​ജി​​​പ്ത് (38.3%) എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ല്‍ ഗ​​​ണ്യ​​​മാ​​​യ വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​യി. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളു​​​മാ​​​യി ഒ​​​പ്പു​​​വ​​​ച്ച സ്വ​​​ത​​​ന്ത്ര വ്യാ​​​പാ​​​ര ക​​​രാ​​​റു​​​ക​​​ള്‍ ഈ ​​​നേ​​​ട്ട​​​ത്തി​​​ന് പി​​​ന്നി​​​ല്‍ നി​​​ര്‍​ണാ​​​യ​​​ക​​​മാ​​​യി.

തീ​​​രു​​​വ വ​​​ര്‍​ധ​​​ന മൂ​​​ലം പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യി​​​രു​​​ന്ന തി​​​രു​​​പ്പൂ​​​രി​​​ലെ​​​യും സൂ​​​റ​​​ത്തി​​​ലെ​​​യും വ​​​സ്ത്ര നി​​​ര്‍​മാ​​​ണ യൂ​​​ണി​​​റ്റു​​​ക​​​ള്‍ ഇ​​​പ്പോ​​​ള്‍ സ​​​ജീ​​​വ​​​മാ​​​യി​​​ട്ടു​​​ണ്ട്. യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​നു​​​മാ​​​യു​​​ള്ള വ്യാ​​​പാ​​​ര ക​​​രാ​​​റു​​​ക​​​ള്‍ പൂ​​​ര്‍​ണ​​​തോ​​​തി​​​ല്‍ പ്രാ​​​വ​​​ര്‍​ത്തി​​​ക​​​മാ​​​കു​​​ന്ന​​​തോ​​​ടെ വ​​​രും വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ല്‍ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ കു​​​തി​​​ച്ചു​​​ചാ​​​ട്ടം ഉ​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് വ്യ​​​വ​​​സാ​​​യ രം​​​ഗ​​​ത്തെ വി​​​ല​​​യി​​​രു​​​ത്ത​​​ല്‍. സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കു​​​ന്ന ശ​​​ക്ത​​​മാ​​​യ പി​​​ന്തു​​​ണ​​​യും ആ​​​ഗോ​​​ള വി​​​പ​​​ണി​​​യി​​​ലെ ആ​​​വ​​​ശ്യ​​​ക​​​ത​​​യു​​​മാ​​​ണ് ഇ​​​ന്ത്യ​​​ന്‍ ടെ​​​ക്സ്‌​​​റ്റൈ​​​ല്‍ വ്യ​​​വ​​​സാ​​​യ​​​ത്തി​​​ന് ക​​​രു​​​ത്തേ​​​കു​​​ന്ന​​​ത്

Latest News

Corehub Up